Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷന്‍ അംഗമായ ബീന മാത്യു ചമ്പക്കര അന്തരിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷന്‍ അംഗമായ ബീന മാത്യു ചമ്പക്കര അന്തരിച്ചു.

884
0

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷന്‍ അംഗമായ ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. ക്യാൻസർ അസുഖ ബാധിധയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ അല്പകാലം ചികിത്സയിൽകഴിഞ്ഞുവരവെയായിരുന്നു അന്ത്യം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു ബീന. മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട്‌, ഇസബെൽ മറ്റു കുടുംബാങ്ങങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. നാട്ടിൽ കോട്ടയത്ത് കുറുപ്പന്തറ
ചമ്പക്കര കുടുംബാംഗമാണ് പരേത. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. 2003 ഇൽ മാഞ്ചസ്റ്ററിൽ വന്നപ്പോൾമുതൽ ട്രാഫൊർഡിലെ മലയാളിസമൂഹത്തിനിടയിൽ വളരെ കർമ്മനിരതയയി പ്രവർത്തിച്ച ബീനയുടെ അകാലത്തിലുണ്ടായ നിര്യാണംമൂലം ട്രാഫോർഡ് മലയാളീ അസ്സോസിയേഷനുണ്ടാക്കുന്ന വേദന ചെറുതല്ല. ഇവിടുത്തെ സാമൂഹിക – സാംസ്‌കാരിക – മതപരമായ കാര്യങ്ങളിൽ ബീനയുടെ കുടുംബം അത്രകണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ജോലിപരമായും ആരോഗ്യപരമായും പ്രവാസ ജീവിതത്തിൽ പലകാലഘട്ടങ്ങളിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ സംയമനത്തോടെ എന്നാൽ അസാധാരണമായ ധൈര്യത്തോടെ നേരിട്ട് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറികൊണ്ടിരുന്നപ്പോളായിരുന്നു മരണം പെട്ടന്ന് കടന്നുവന്നത്. ബീനയുടെ നിര്യാണത്തിൽ ട്രാഫോർഡ് മലയാളീ അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാര സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.

Previous articleഏറ്റുമാനൂരിൽ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
Next articleപാഷൻ ഓഫ് ക്രൈസ്റ്റ് ലൈവ് ഷോ ബെൻസൻവിൽ ഇടവകയിൽ

Leave a Reply