Home അമേരിക്കൻ വാർത്തകൾ പാഷൻ ഓഫ് ക്രൈസ്റ്റ് ലൈവ് ഷോ ബെൻസൻവിൽ ഇടവകയിൽ

പാഷൻ ഓഫ് ക്രൈസ്റ്റ് ലൈവ് ഷോ ബെൻസൻവിൽ ഇടവകയിൽ

414
0

ചിക്കാഗോ: അമ്പതുനോമ്പിന്റെ വ്രതവിശുദ്ധിയിൽ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ പാഷൻ ഓഫ് ക്രൈസ്റ്റ് ലൈവ് ഷോ മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 6 പി എം ന് സംഘടിപ്പിച്ചിരിക്കുന്നു. സിസീലിയ ലൈവ് തിയേറ്റർ പ്രൊഡക്ഷൻറെ നേതൃത്വത്തിൽ 80 കലാകാരൻമാർ നീണ്ടകാല പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഒരുങ്ങിയാണ്ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം വിശ്വാസ സമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നത്. നോമ്പിന്റെ ചൈതന്യത്തിലൂടെ കടന്നു പോകുമ്പോൾ പീഡാനുഭവ ചരിത്ര അവതരണം ഒരു ധ്യാന വിചിന്തനത്തിന്റെ അനുഭവം ജനിപ്പിക്കും എന്ന് വികാരി ഫാ.തോമസ് മുളവനാൽ അറിയിച്ചു. ചിക്കാഗോയിലെ വിശ്വാസ സമൂഹത്തെയൊന്നാകെ ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ , ഡി ആർ ഇ സഖറിയ ചേലയ്ക്കൽ എന്നിവർ ഇടവകയിൽ നടത്തപ്പെടുന്ന പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ)

Previous articleമാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷന്‍ അംഗമായ ബീന മാത്യു ചമ്പക്കര അന്തരിച്ചു.
Next articleജിനു പുന്നച്ചേരിൽ ചിക്കാഗോ കെ.സി.എസ് ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ

Leave a Reply