Home ഇന്ത്യൻ വാർത്തകൾ സിസ്റ്റര്‍ അനിത സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്റര്‍ അനിത സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

1960
0

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ ഇരുപത്തിമൂന്നാമത് ജനറല്‍ സിനാക്‌സിസ് 2023 ഏപ്രില്‍ 13 -ന് മൂന്ന് ദിവസത്തെ ധ്യാനത്തോടെ സെന്റ് ജോസഫ് ജനറലേറ്റില്‍ ആരംഭിച്ചു. ഏപ്രില്‍ 17 ന് രാവിലെ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ നടന്ന സിനാക്‌സിസ് സമ്മേളനത്തില്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ അനിത വെളിയന്നൂര്‍ പുളിക്കല്‍ പരേതരായ മത്തായി മറിയം ദമ്പതികളുടെ മകളാണ്. സിസ്റ്റര്‍ സൗമി പാലത്തടത്തില്‍ ചാമക്കാല, സിസ്റ്റര്‍ ഗ്രേസി കുഴിപ്പിള്ളില്‍ ചാമക്കാല, സിസ്റ്റര്‍ ബെസി വെട്ടത്തുകണ്ടത്തില്‍ അരീക്കര, സിസ്റ്റര്‍ റ്റിജി പള്ളിക്കുന്നേല്‍ മാലക്കല്ല്എ ന്നിവര്‍ ജനറല്‍ കൗണ്‍സിലേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Previous articleഐക്ക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ
Next articleകൈപ്പുഴ പുളിയംപറമ്പില്‍ ഡീക്കന്‍ ലിന്റു പി. കുഞ്ഞുമോന്‍ | പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply