Home അമേരിക്കൻ വാർത്തകൾ താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

418
0

താമ്പാ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്കായി ഗോഡ് ഓഫ് വേർഡ് ചലഞ്ച്, പെയിൻ്റിംഗ്, പ്രസംഗ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്‌തു. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർ സിസ്റ്റർ അമൃതാ എസ്.വി.എം., സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പാൾ സാലി കുളങ്ങര, സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ. മാത്യു മാക്കീൽ അനുസ്മരണം നടത്തി
Next article25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Leave a Reply