പേരൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സി.ദെൽമാസ്യാ SVM (89) നിര്യാതയായി. പേരൂർ വെച്ചൂക്കാലായിൽ പരേതരായ എബ്രഹാം-മേരി എന്നിവരുടെ മകളാണ്. മാത്യു, ജോർജ്, ടോമി, അലക്സ്, ബാബു, കുഞ്ഞുമോൾ, ലൂസി പരേതരായ ജോസ്, ജിമ്മി, എന്നിവർ സഹോദരങ്ങളാണ്. 1958 ൽ സന്ന്യാസ ജീവിതം ആരംഭിച്ച സിസ്റ്റർ കൈപ്പുഴ, കണ്ണങ്കര, ചുങ്കം, മ്രാല, പയ്യാവൂർ, പാച്ചിറ, മള്ളൂശ്ശേരി, കുറ്റൂർ, കല്ലീശ്ശേരി, ചിങ്ങവനം, റാന്നി, കട്ടച്ചിറ, നട്ടാശ്ശേരി, ചാമക്കാല, കാരിത്താസ്, കിഴക്കേ നട്ടാശ്ശേരി, പാലത്തുരുത്ത്, ആർപ്പൂക്കര എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
മൃതദേഹം ഇന്ന് (23-1-25) 6.30 pm ന് ആർപ്പൂക്കര മഠത്തിൽ കൊണ്ട് വരികയും നാളെ (24-1-25, വെള്ളിയാഴ്ച) 7.15 am ന് മൃതസംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 9 മണിക്ക് പേരൂർ സെൻറ്. സെബാസ്റ്റ്യൻസ് പള്ളിയിൽ കൊണ്ടു വരികയും, 10 ന് കുർബാനയും 11 ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷകളും നടത്തുന്നതാണ്.
വെളളിയാഴ്ച (24.01.2025) രാവിലെ 9 മണി മുതലുളള സംസ്കാര ശുശ്രൂഷകള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം













