Home ഇന്ത്യൻ വാർത്തകൾ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഗോപരിപാലന പദ്ധതിക്ക് തുടക്കമായി.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഗോപരിപാലന പദ്ധതിക്ക് തുടക്കമായി.

539
0

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗോപരിപാലന പദ്ധതിക്ക് തുടക്കമായി. പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക എന്നതുമാണ് പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഐ എ എസ് നിര്‍വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് രാജി ചന്ദ്രന്‍, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജിന്‍സി ജോയി.ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
വൈസ്പ്രസിഡന്റ് ഫാ. ഷാജി പൂത്തറ, ഫാ. മൈക്കിള്‍ നെടുംതുരുത്തിയില്‍, സിസ്റ്റര്‍ സോളി മാത്യു നിരപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍വാലി
ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് പദ്ധതി വിശദീകരണം നടത്തി.

Previous articleKURUMULLOOR | WEDDING CEREMONY || JISSMON & RANI MARIYA ||
Next articleഓസ്ട്രിയ ക്‌നാനായ കത്തോലിക്ക സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു.

Leave a Reply