വിയന്ന: ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന്റെ ഈസ്റ്റർ ആഘോഷം വിയന്നയിലെ പുരാതനമായ ആൾട്മാൻസ്ഡോർഫെർ ദേവാലയ ഹാളിൽ നടന്നു. സ്നേഹവും സാഹോദര്യവും സമുദായത്തനിമയും പങ്കുവെച്ചു സംഘടിപ്പിച്ച ആഘോഷം ഓസ്ട്രിയയിൽ ജീവിക്കുന്ന ക്നാനായ കുടുബങ്ങളുടെ സംഗമം കൂടിയായി. ജര്‍മനിയില്‍നിന്നും, സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നും, നോര്‍വെയില്‍ നിന്നും എത്തിയ ക്‌നാനായ കുടുംബങ്ങള്‍ക്ക്, വിയന്നായിലെ ക്‌നാനായ സഹോദരങ്ങളുടെ ഒത്തുകൂടല്‍ ഒരു പുതിയ അനുഭവവും, ആവേശമായിരുന്നു. ആദ്യമായി, വിയന്നയില്‍ സേവനത്തിനായി എത്തിയ, Sr. നോയല്‍ അത്താണിക്കലിനെ (SRA- Missionary Sisters of the Queen of the Apostles) ക്‌നാനായ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
ഈസ്റ്റര്‍ പ്രത്യാശയുടെയും, പ്രതീക്ഷയുടെയും തിരുനാള്‍ ആണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു എന്നും, പ്രശ്‌നങ്ങളില്ലാത്തവരല്ല ജീവിതത്തില്‍വിജയിച്ചവര്‍, മറിച്ച് പ്രശ്‌നങ്ങളെ അതിജീവിച്ചവരാണ്, അതിനാല്‍ നമുക്ക് ഉദ്ധിതനായ യേശവിന്റെ പ്രകാശത്തില്‍ ജീവിക്കാനും, ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും സാധിക്കട്ടെ എന്ന് Sr. Noel തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നും യേശു ജീവിച്ചിരിക്കുന്നുവെന്നും നമ്മുടെ ജീവിതത്തിലൂടെ നമ്മള്‍ ആയിരിക്കുന്ന ലോകത്തോട് പ്രഖ്യാപിക്കാനും അതിന് സാക്ഷ്യം നല്‍കാനും നമുക്ക് സാധിക്കട്ടെ എന്നും ഈശോയുടെ പുനരുദ്ധാനം നമ്മുടെ സ്വന്തം ജീവിത പുനരുത്ഥാനത്തിന്റെയും, മരണാനന്തര ജീവിതത്തിന്റെയും പ്രത്യാശ ആകണമെന്നും ഈസ്റ്റര്‍ സന്ദേശത്തില്‍ കപ്ലാന്‍ ഫാദര്‍ ഡിന്‍ടോ ജോസ് പ്ലാക്കല്‍ പറഞ്ഞു.
വിയന്നയില്‍ ആദ്യകാലം എത്തിയ മാതാപിതാക്കളുടെയും, ക്‌നാനായ പൂര്‍വികരുടെയും, അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലയാണ് നാം
അനുഭവിക്കുന്ന ഈ സമര്‍ത്ഥിയും, സ്‌നേഹകൂട്ടായ്മയും, എന്ന് യുവജനങ്ങള്‍ക്കുവേണ്ടി സ്റ്റീന വടക്കുംചേരിയും, മാതൃകാപരമായി ഞങ്ങളെ വളര്‍ത്തി പരിപാലിക്കുന്ന എല്ലാ മതാപിതാക്കള്‍ക്കും, മുത്തശ്ശന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും സമാധാനവും ഐശ്വര്യവും നേര്‍ന്നുകൊണ്ട് ക്‌നാനായ ക്ലബ്ബിലെ കൊച്ചുമക്കളും ആശംസകള്‍ അറിയിച്ചു. യുവജനങ്ങളും കിഡ്‌സ് ക്ലബ് കുഞ്ഞുകുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും പുരാതനപാട്ടിന്റെ ഈരടികള്‍കൊണ്ട് ആവേശം നിറഞ്ഞ നസ്‌നേഹ കൂട്ടായ്മ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്കും, മത്സരഇനങ്ങളില്‍ ജയിച്ചവര്‍ക്കും സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു.ഓസ്ടീയായിലെ ക്‌നാനായ യൂത്ത് അവതരിപ്പിച്ച റീമിക്‌സ് നൃത്തം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
വിയന്നായിലെ വിശിഷ്s ഭക്ഷണമായ വീനര്‍ ഷ്‌നിടസലും (Wiener Schnizel), ബിരിയാണിയും അടങ്ങുന്ന ഇഷ്ട വിഭവങ്ങള്‍ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. ജോനാ തറമംഗലവും, നിഖിത ഇടപ്പള്ളിചിറയിലും ചടങ്ങിന്റെ അവതാരകരായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ഒത്തുകൂടിയ എല്ലാവര്‍ക്കും
ആസ്ട്രീയന്‍ ക്‌നാനായ കത്തോലിക് ആസോസിയേഷന്‍ (AKCC) പ്രസിഡന്റ് എബ്രഹാം കുരുട്ടപറമ്പില്‍ സ്വാഗതവും, സെക്രട്ടറി നദീന പുത്തന്‍ പുരയില്‍ കോറുമഠം നന്ദിയും രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷവും കൂട്ടായ്മയും വിജയിപ്പിക്കാന്‍ 2023-ലെ St.Kuriakose Team വളരെ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു.















