ക്നാനായ കത്തോലിക്ക കോൺഗ്രസ് കോട്ടയം അതിരൂപത, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, കെ സി സി പാലത്തുരുത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് അതിരൂപതാ തല ക്വിസ് മത്സരം പാലത്തുരുത്ത് പള്ളിയിൽ സംഘടിപ്പിച്ചു. ശ്രീ.പി എ ബാബു പറമ്പെടത്തുമലയിൽ, കെസിസി പ്രസിഡൻ്റി-ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി ചാപ്ലയിൻ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. മാർ തോമസ് തറയിൽ സ്മാരക പ്രഭാഷണം സി. ലിസി മുടക്കോടിൽ, ഡയറക്ട്രസ് ജനറൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് നിർവ്വഹിച്ചു. ആമുഖ സന്ദേശം പാലത്തുരുത്ത് പള്ളി വികാരി റവ. ഫാ. ഫിൽമോൻ കളത്ര നിർവ്വഹിച്ചു. ടോം കരികുളം, എം സി കുര്യാക്കോസ്, ഷൈജി ഓട്ടപ്പള്ളി, ജെയിസ് മലയിൽ ചാക്കോച്ചൻ തറയിൽ തുടങ്ങിയവർ സംസാരിച്ചു. റാന്നി ഇടവകാംഗങ്ങളായ ബിജു കുര്യാക്കോസ്, എബ്രാഹം ജേക്കബ്, സജി ഷിബു, മറിയാമ്മ സാബു എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, കരിങ്കുന്നം ഇടവകാംഗങ്ങളായ ലിജോ ജോർജ്, ജിൻസി ലിജോ, മെൽ ന ,ജോർജ്ജ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, കത്തീഡ്രൽ ഇടവകാംഗങ്ങളായ സിമി സൈമൺ, ഷീന ജെയ്, ആൻമരിയ ജയ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.











