Home ഇന്ത്യൻ വാർത്തകൾ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്ഥാപന ദിനാചരണം ആചരിച്ചു.

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്ഥാപന ദിനാചരണം ആചരിച്ചു.

534
0

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പതിമൂന്നാമത് സ്ഥാപന ദിനാചരണം തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. നന്മ ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തി പത്തിൽ സ്ഥാപിതമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി, ജാതി മത ഭേദമെന്യേ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട പോകുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്നു, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രളയകാലത്തും കോവിഡ് കാലത്തും നടത്തിയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ ആശ്വാസം നൽകുന്നതായിരുന്നു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷനായിരുന്നു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാ. സിജോ ആൽപ്പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു എന്നിവർ പ്രസംഗിച്ചു.

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.
Next articleKKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

Leave a Reply