Home ഇന്ത്യൻ വാർത്തകൾ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

603
0

കോട്ടയം: പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി മുളക് ബജ്ജി, കിഴങ്ങ് ബജ്ജി, ബോണ്ട, ടൊമാറ്റൊ സോസ്, മുട്ട മഞ്ചൂരിയന്‍ തുടങ്ങിയവ ഉണ്ടാക്കുവാനാണ് പരിശീലനം ലഭ്യമാക്കിയത്. ട്രെയിനര്‍ ലീനാ ബിനു പരിശീലനത്തിന് നേതൃത്വം നല്‍കി.

Previous articleഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു
Next articleഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്ഥാപന ദിനാചരണം ആചരിച്ചു.

Leave a Reply