Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

702
0

ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച് ഇടവകയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇടവകയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, മതാദ്ധ്യാപകര്‍, സമുദായ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കായാണു പരിശീലനമൊരുക്കിയത്. ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സായാഹ്നപരിശീലനത്തില്‍ ഇടവകശുശ്രൂഷകരുടെ വിളിയും ദൗത്യവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇതര ഉത്തകവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കും ദൗത്യനിര്‍വ്വഹണത്തിലുണ്ടായിരിക്കേണ്ട ദിശാബോധത്തെക്കുറിച്ചും ആവശ്യമായ പ്രവര്‍ത്തന തീഷ്ണതയെക്കുറിച്ചും കടമകളെക്കുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു. തുടര്‍ന്നു പൊതുചര്‍ച്ചയും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംശയനിവാരണവും നടത്തപ്പെട്ടു.

Previous articleവിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം- ഗീവര്‍ഗീസ് മാര്‍ അപ്രേം.
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

Leave a Reply