പീരുമേട്: മരിയഗിരി സ്കൂളിൽ മേജർ സെമിനാരി ക്യാമ്പിന് തുടക്കമായി. കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ.മാത്യു മൂലക്കാട്ട് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ അധ്യക്ഷത വഹിച്ചു. വിവിധ മേജർ സെമിനാരികളിൽ പഠിക്കുന്ന വൈദിക വിദ്യാർഥികൾ ഒരുമിച്ച് സംഗമിച്ച് സൗഹൃദം പങ്കിടാനും ബന്ധങ്ങൾ ആഴപ്പെടുത്താനും ഈ കൂട്ടായ്മ കാരണമാകുന്നു. ക്യാമ്പിന്റെ സമാപന ദിവസമായ പന്ത്രണ്ടാം തീയതി രാവിലെ 7 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ വൈദിക വിദ്യാർഥികൾക്ക് ചെറു പട്ടങ്ങളും ഡിക്കൻ പട്ടവും നൽകപ്പെടുന്നു. കാലങ്ങളായി നടത്തപ്പെടുന്ന മേജർ സെമിനാരി ക്യാമ്പിന് അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സാന്നിധ്യം അനിവാര്യമാണ്.











