Home നിര്യാതരായി കിടങ്ങൂർ: കൈപ്പുഴ ഒട്ടക്കാട്ടില്‍ സി. പ്ലാസിഡ് (എസ്.വി.എം) | Live Funeral Telecast Available

കിടങ്ങൂർ: കൈപ്പുഴ ഒട്ടക്കാട്ടില്‍ സി. പ്ലാസിഡ് (എസ്.വി.എം) | Live Funeral Telecast Available

1280
0

കിടങ്ങൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സിസ്റ്റർ പ്ലാസിഡ് (91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (12.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക്
കിടങ്ങൂർ ലിറ്റിൽ ലൂർദ് മഠം ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയിൽ. പരേത കൈപ്പുഴ ഒട്ടക്കാട്ടില്‍ പരേതരായ തൊമ്മി-ചാച്ചി ദമ്പതികളുടെ മകളാണ്. പരേത കോട്ടയം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി കോട്ടയം, കിടങ്ങൂർ കൊച്ചു ലൂർദ്ദ് ആശുപത്രി എന്നിവിടങ്ങളിൽ നഴ്സായും നഴ്സിങ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. സെന്റ് ആൻസ് കോട്ടയം, ആർപ്പൂക്കര, കോഴിക്കോട്, കിടങ്ങൂർ, കുറുപ്പന്തറ, പാലത്തുരത്ത് എന്നീ മഠങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ക്ലാര, പരേതരായ എം.ടി.തോമസ്, മേരി, സിസ്റ്റർ വിസിറ്റേഷൻ (എസ്.വി.എം), സിസ്റ്റർ ജൂസ്റ്റീനാ (എസ്.വി.എം), സിസ്റ്റർ ബഞ്ചമിൻ (എസ്.ജെ.സി). ഫാ.സിറിയക്ക് മാന്തുരുത്തില്‍, ഫാ. എബ്രാഹം (എസ്.വി.ഡി) എന്നിവര്‍ സഹോദരി പുത്രന്മാരും സി.മേരി ജോസ് (എസ്.വി.എം) സഹോദരി പുത്രിയുമാണ്.
മൃതദേഹം ബുധനാഴ്ച (12.04.2023) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ ലൂര്‍ദ്ദ് മഠം ചാപ്പലില്‍ കൊണ്ടുവരും.

Previous articleകൈപ്പുഴ: കണ്ടത്തില്‍ മേരിക്കുട്ടി ഫ്രാന്‍സീസ്
Next articleമേജർ സെമിനാരി ക്യാമ്പിന് തുടക്കമായി

Leave a Reply