KCC ദുബായിയുടെ നേതൃത്വത്തിൽ സിറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദുബായ് ക്നാനായ കുടുംബയോഗ അംഗങ്ങളും, UAEലെ വിവിധ ക്നാനായ യൂണിറ്റുകളിൽ നിന്നും ഭാരവാഹികളും ആയി നവംബർ 30 തീയതി Crowne പ്ലാസ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തി. അഭിവന്ദ്യ പിതാവിന്റെ UAE സന്ദർശനത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. കുടുംബനാഥൻ ശ്രീ തുഷാർ കണിയാംപറമ്പിൽ ജോസ് യോഗത്തിനു സ്വാഗതം ആശംസിക്കുകയും ആമുഖമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് KCC UAE ചെയർമാൻ ശ്രീ ജോർജ് തോമസ് നെടുംതുരുത്തിൽ സംസാരിച്ചു. ശേഷം അഭിവന്ദ്യ പിതാവ് കോട്ടയം അതിരൂപത അധ്യക്ഷന്റെ ക്നാനായ അജപാലനാധികാരം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനു പിതാവിന്റെ നേതൃത്വത്തിൽ റോമിൽ നടത്തിയ പരിശ്രമങ്ങളും അതിന്റെ സാങ്കേതികവശങ്ങളും അംഗങ്ങളുമായി പങ്കുവച്ചു.

സിറോ മലബാർ സഭയും സിനഡും എപ്പോഴും ക്നാനായക്കാർക്ക് ഒപ്പമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അറേബ്യൻ മണ്ണിൽ സിറോ മലബാർന്റെ എക്സ്റ്റൻഷൻ ആയി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വിവരിച്ചു. തുടർന്ന് അംഗങ്ങൾക്കുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സിറോമലബാർ എക്സ്റ്റൻഷൻ ഗൾഫിലേക്ക് വ്യാപിപ്പിക്കുമ്പോൾ ക്നാനായക്കാരുടെ ആശങ്കകൾ അദ്ദേഹത്തോട് പങ്കുവയ്ക്കുകയും, വിഷയം പഠിക്കുന്ന പ്രസ്തുത സമിതി ഈ കാര്യം പരിഗണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയുണ്ടായി.

താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്കാ കോൺഗ്രസ് UAE ചാപ്റ്റർ പ്രസിഡന്റ് ശ്രീ ബെന്നി മാത്യു, വൈദികർ എന്നിവർ പ്രസ്തുത കൂടിക്കാഴ്ചയിൽ പങ്കെടുത്തു. KCC ദുബായിയുടെ ആദരം പ്രസ്തുത യോഗത്തിൽ അദ്ദേഹത്തിന് നൽകുകയുണ്ടായി. KCC ദുബായ് അഡ്വൈസർ ശ്രീ ലുക്കോസ് തോമസ് എരുമേലിക്കര മോഡറേറ്റർ ആയിരുന്നു. ടോമി സൈമൺ നെടുങ്ങാട്ട്, VC വിൻസെന്റ് വലിയവീട്ടിൽ, മനു എബ്രഹാം നടുവത്തറ, എബി തോമസ് നെല്ലിക്കൽ, ജോസഫ് PT എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ 50 അംഗങ്ങൾ പങ്കെടുത്തു.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UAE ക്നാനായ സമുദായ അംഗങ്ങളുമായി സിറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ച...













