Home ഇന്ത്യൻ വാർത്തകൾ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല കലാകായിക മത്സരങ്ങള്‍ കരിങ്കുന്നത്ത്

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല കലാകായിക മത്സരങ്ങള്‍ കരിങ്കുന്നത്ത്

354
0

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അതിരൂപതാതല മത്സരങ്ങള്‍ നവംബര്‍ 16 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിക്കുന്നു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാകുഴി, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, സില്‍ജി സജി , സി. സൗമി എസ്.ജെ.സി, ബീന ബിജു എന്നിവര്‍ പ്രസംഗിക്കും. യൂണിറ്റ് ഫൊറോനതലത്തില്‍ മത്സരിച്ച് വിജയികളായവരാണ് അതിരൂപതാതലത്തില്‍ മത്സരിക്കുന്നത്. ഫാന്‍സി ഡ്രസ്സ്, ഭക്തിഗാനാലാപനം, സ്‌കിറ്റ്്, മെഴുകുതിരി കത്തിച്ചു ഓട്ടം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. അതിരൂപതാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

Previous articleമയാമി സെന്റ് ജൂഡ് ക്നാനായ ഇടവകയുടെ പത്താമത് വാര്‍ഷികത്തിന്‍റെ തിരി തെളിഞ്ഞു
Next articleസംക്രാന്തി: കരിങ്കുന്നം ഓലിയാനിയ്ക്കല്‍ ഡോ.എം.കെ ലൂക്കാ | Live Funeral Telecast Available

Leave a Reply