Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് നടത്തപ്പെട്ടു.

723
0

കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവർത്തന വർഷത്തെ രണ്ടാമത് ഡയറക്ടേഴ്സ്& അഡ്വൈസേഴ്സ് മീറ്റ് കോട്ടയം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ. ബിനു കുന്നത്ത് യോഗത്തിന് സ്വാഗതം അറിയിച്ചു. കോട്ടയം അതിരൂപതയിലെ 57 ഇടവകകളിൽ നിന്നായി 79 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. യോഗത്തിൽ അതിരൂപതാ ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ജന. സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്,വൈസ് പ്രസിഡന്റ് ജെറിൻ ജോയ് പാറാണിയിൽ, ട്രഷറർ ജയിസ് എം ജോസ് മുകളേൽ,ജോയിന്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തിങ്കൽ, ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC എന്നിവർ നേതൃത്വം നൽകി.

Previous articleകൈപ്പുഴ: പുളിയംപറമ്പില്‍ അന്നമ്മ മത്തായി | Live Funeral Telecast Available
Next articleഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

Leave a Reply