Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ സെന്റ്‌ തോമസ് അസൈലത്തില്‍ കുടുംബ സംഗമം നടത്തി

കൈപ്പുഴ സെന്റ്‌ തോമസ് അസൈലത്തില്‍ കുടുംബ സംഗമം നടത്തി

626
0

കൈപ്പുഴ: സെന്റ്‌ തോമസ് അസൈലത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം (FESTA di FAMIGLIA 2K24 ) നടത്തി. 75 കുടുംബങ്ങളില്‍ നിന്നായി 250ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഫാ.മാത്യു കുറ്റിയാനിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.സെന്റ്‌ ജോസഫ്സ് കോണ്‍ഗ്രിഗേഷന്‍്റെ സുപ്പീരിയര്‍ ജനറല്‍ സി. അനിതയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേണല്‍ അബ്രാഹം തച്ചേട്ട്, സെന്‍്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍്റെ അസി. സുപ്പീരിയര്‍ ജനറല്‍ സി. സൗമി എസ്. ജെ. സി., കൗണ്‍സിലര്‍ ഡോ. സി. ഗ്രേസി എസ്. ജെ. സി., അസൈലം ഡയറക്ടര്‍ സി. ഫ്രാന്‍സി എസ്. ജെ. സി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസൈലാംഗങ്ങള്‍ക്കായി കലാപരിപാടികളും കുടുംബാംഗങ്ങള്‍ക്കുവേണ്ടി മത്സരങ്ങളും നടത്തി. സംഗമത്തില്‍ പങ്കെടുത്ത കുടുംബാംഗങ്ങളെ മെമെന്‍്റോ നല്കി ആദരിച്ചു. ഏറ്റുമാനൂര്‍ ജോസ്ഗിരി ഭിന്നശേഷികുട്ടികളുടെ സംഘനൃത്തവും അരങ്ങേറി.

Previous articleപാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളി തിരുനാള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ തീയതികളില്‍
Next articleമളളൂശ്ശേരി: തൈപ്പറമ്പില്‍ ചിന്നമ്മ തോമസ് | Live Funeral Telecast Available

Leave a Reply