കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും പരി.ദൈവമാതാവിന്റെ ദര്‍ശന തിരുനാളും സംയുക്തമായി 2024 ഒക്ടോബര്‍ 17,18,19,20 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ 16 ബുധനാഴ്ച വരെ വൈകുന്നേരം 5.30 ന് അതിരൂപതയിലെ വിവിധ ഇടവകയില്‍ നിന്നുളള വൈദികര്‍ വി. കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിക്കും. ഒക്ടോബര്‍ 14,15,16 തീയതികളില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് റവ.ഫാ ആല്‍വിന്‍ കൊട്ടുപ്പളളില്‍ (MCBS)നയിക്കുന്ന തിരുനാള്‍ ഒരുക്ക ധ്യാനവും നടത്തപ്പെടുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ഇടവക വികാരി റവ.ഫാ.ഫില്‍മോന്‍ കളത്ര കൊടിയേറ്റി പ്രധാന തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് കൈപ്പുഴ ഫൊറോനയിലെ വൈദികരുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, നൊവേന. തുടര്‍ന്ന് കൊമ്പീരിയം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, സ്‌നേഹവിരുന്ന്. ഒക്ടോബര്‍ 18 വെളളിയാഴ്ച വൈകുന്നേരം 5.30 ന് റവ. ഫാ ബിജോ കൊച്ചാദംപളളിയുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന, നൊവേന, പരേതസ്മരണ. തുടര്‍ന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച.
ഒക്ടോബര്‍ 19 ശിയാഴ്ച രാവിലെ 6.45 ന് റവ.ഫാ ജെയിംസ് പട്ടത്തേട്ടിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന (മലങ്കര ക്രമത്തില്‍). വൈകുന്നേരം 6.15 ന് ക്രിസ്തുരാജ കുരിശുപളളിയില്‍ ലദീഞ്ഞ് (റവ.ഫാ ബിജു തെക്കേക്കുറ്റ് CMI). തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8 മണിക്ക് വേസ്പര (റവ.ഫാ.റെന്നി കട്ടേല്‍). 8.30 ന് കൈപ്പുഴ ഫൊറോന വികാരി റവ.ഫാ.സാബു മാലിത്തുരുത്തേല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ സ്റ്റീഫന്‍ കണ്ടാരപ്പളളില്‍). 9 മണിക്ക് കപ്ലോന്‍ വാഴ്ച. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 20 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. 9.30 ന് മാഞ്ഞൂര്‍ മകുടാലയം പളളി വികാരി റവ. ഫാ. ബോബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ റ്റിനേഷ് പിണര്‍ക്കയില്‍, റവ.ഫാ ജിബിന്‍ കീച്ചേരില്‍ OSB, റവ.ഫാ സിറിയക്ക് ഓട്ടപ്പളളില്‍, റവ. ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ. ഫാ റ്റിനേഷ് പിണര്‍ക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം (ഡീക്കന്‍ ഷാനി വലിയപുത്തന്‍പുരയ്ക്കല്‍). പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ തോമസ് കരിമ്പുംകാലായില്‍.











