Home ഇന്ത്യൻ വാർത്തകൾ പൂര്‍വ്വ അധ്യാപക- അനധ്യാപക- പൂര്‍വ വിദ്യാര്‍ഥി സംഗമം സമാപിച്ചു

പൂര്‍വ്വ അധ്യാപക- അനധ്യാപക- പൂര്‍വ വിദ്യാര്‍ഥി സംഗമം സമാപിച്ചു

444
0

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍വ്വ മാനേജര്‍ പിടിഎ പ്രസിഡന്റുമാര്‍ പ്രധാന അധ്യാപകര്‍, അധ്യാപക- അധ്യാപകേതര ജീവനക്കാര്‍, വിദ്യാര്‍ഥി സംഗമം സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ച യോഗം സ്‌കൂളിന്റെ ആദ്യ മാനേജര്‍ ഫാ.മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരന്‍ പ്രതീഷ് കലാഭവന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.യോഗത്തില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎ പ്രസിഡന്റുമാരെയും പൂര്‍വ്വ പ്രധാന അധ്യാപകരെയും പൂര്‍വ്വ അധ്യാപക – അധ്യാപകേതര ജീവനക്കാരെയും വിവിധ കര്‍മ്മമേഘലകളില്‍ മികവു പുലര്‍ത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഷാള്‍ അണിയിച്ച് , മെമെന്റോ നല്‍കി ആദരിച്ചു.പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ജൂബിലി പ്രോജക്ടുകളും പ്രോഗ്രാമുകളും അവതരിപ്പിച്ചു.ആദ്യ പ്രിന്‍സിപ്പല്‍ കെ. ടി മാത്യു , ആദ്യ പിടിഎ പ്രസിഡന്റ് പി ജെ തോമസ് പൂഴിക്കാലായില്‍ , പ്രോഗ്രാം കോഡിനേറ്റര്‍ എ . എം സാലു ,ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു , എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ഒ എബ്രഹാം , മുന്‍ പ്രിന്‍സിപ്പല്‍ ഫിലോമിന സി.ജെ ,മുന്‍ പിടിഎ പ്രസിഡന്റ്റ്റി.യു മാതു , പി ടി എ പ്രസിഡന്റ് പ്രഭാകരന്‍ കെ എ , മുന്‍ പിടിഎ പ്രസിഡന്റ് ഒ . ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു . പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപികരിച്ചു. അഡ്വ. ഷാലു മാത്യു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ടായും, ശ്രീമതി. ബേബി പ്രസന്ന , സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് സ്‌നേഹവിരുന്നോടെ പ്രോഗ്രാമുകള്‍ സമാപിച്ചു.

Previous articleഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ മെമ്മോറിയല്‍ സുറിയാനി പാട്ട് മത്സരം ; അരീക്കരയ്ക്ക് ഒന്നാംസ്ഥാനം
Next articleകല്ലറ: മുടക്കോടിയില്‍ എം.കെ ലൂക്കോസ് | Live Funeral Telecast Available

Leave a Reply