Home ഇന്ത്യൻ വാർത്തകൾ ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ മെമ്മോറിയല്‍ സുറിയാനി പാട്ട് മത്സരം ; അരീക്കരയ്ക്ക് ഒന്നാംസ്ഥാനം

ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ മെമ്മോറിയല്‍ സുറിയാനി പാട്ട് മത്സരം ; അരീക്കരയ്ക്ക് ഒന്നാംസ്ഥാനം

486
0

മാറിക: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ മെമ്മോറിയല്‍ സുറിയാനി പാട്ട് മത്സരം തൗദീസാ-2024′ മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് നടന്നു. മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ ചുങ്കം ഫൊറോന വികാരി റവ. ഫാ. ജോണ്‍ ചേന്നാക്കുഴി ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. മാറിക സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. ജോസ് കന്നുവെട്ടിയേല്‍, ചെള്ളക്കണ്ടത്തില്‍ കുടുംബ പ്രതിനിധി ശ്രീ ജോസ് പുന്നൂസ് എന്നിവര്‍ അനുസ്മരണ പ്രസംഗവും, ചെറുപുഷ്പ മിഷന്‍ ലീഗ് ഫൊറോന ഡയറക്ടര്‍ റവ. ഫാ. ബിജി പല്ലോന്നില്‍ ആശംസയും അറിയിച്ചു. ലിജു മാനുവല്‍ സ്വാഗതവും മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് നന്ദിയും പറഞ്ഞു. മത്സരത്തില്‍ സെന്റ്. റോക്കീസ് ചര്‍ച്ച് അരീക്കര, സെന്റ്. മേരീസ് ചര്‍ച്ച് കിടങ്ങൂര്‍, സെന്റ്. മൈക്കിള്‍സ് ചര്‍ച്ച് നീണ്ടൂര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അരീക്കര

Previous articleതോമസ് ഓണശ്ശേരില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍
Next articleപൂര്‍വ്വ അധ്യാപക- അനധ്യാപക- പൂര്‍വ വിദ്യാര്‍ഥി സംഗമം സമാപിച്ചു

Leave a Reply