Home ഇന്ത്യൻ വാർത്തകൾ തിരുവനന്തപുരം ക്നാനായ കത്തോലിക്ക ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു

തിരുവനന്തപുരം ക്നാനായ കത്തോലിക്ക ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു

490
0

തിരുവനന്തപുരം: വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന പരിശുദ്ധ കുർബാനയിൽ കോട്ടയം അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യ കാർമ്മികനായി. ഫാ. സാബു പാലത്തിനാടിയിൽ SJ, ഫാ. സാമുവേൽ കണത്തുകാട്ട് VC, ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, ഫാ. ബിജു ഒറ്റകുന്നേൽ SJ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ അച്ചന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കോട്ടയം അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ ഫാ. ബിജു ഒറ്റക്കുന്നേൽ SJ അനുഗ്രഹ പ്രഭാഷണം നടത്തി.കെ.സി.സി യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. പ്രിബിൻ കിഴക്കയിൽ, ഇടവക ദിനാഘോഷ കമ്മിറ്റി കൺവീനർ ശ്രീ. സജിമോൻ വേലിക്കട്ടേൽ, കെ.സി.സി യൂണിറ്റ് സെക്രട്ടറി ശ്രീ.ജോബി ഇടത്തിൽ,സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജി കുറുപ്പംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ തിരുനാൾ ലളിതമാക്കി ലഭിച്ച തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകുവാൻ കൈക്കാരന്മാർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അച്ചനെ ഏൽപ്പിച്ചു. മീറ്റിംഗിൽ പയസ് സ്കീം സ്കോളർഷിപ് വിതരണവും, ഇടവക ദിനത്തോടനുബന്ധിച്ച് നടത്തിയ കലാ – കായിക മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു. കുട്ടികളുടെ കലാവിരുന്ന് യോഗത്തെ നയന മനോഹരമാക്കി.

Previous articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ വിമുക്ത ഭടൻമാരെ ആദരിച്ചു.
Next articleമ്രാല സെന്‍റ് പിറ്റര്‍ ആന്‍ഡ് പോള്‍സ് ക്നാനായ പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് തിരിതെളിഞ്ഞു

Leave a Reply