ഏറ്റുമാനൂർ: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ ഇടവകാംഗങ്ങളായ വിമുക്ത ഭടൻമാരെ ബോക്കേ നൽകി ആദരിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം പള്ളിയുടെ സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ വികാരി ഫാ. ലുക്ക് കരിമ്പിൽ പതാക ഉയർത്തി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും വിമുക്ത ഭടൻമാരെ പ്രതിനിധീകരിച്ച് ഐസനോവർ മുകളേൽ സൈനിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തി ഗാനവും ഡ്രില്ലും ചടങ്ങിനു മോടികൂട്ടി. തുടർന്ന് മധുര വിതരണവും നടത്തി.












