Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക ദിനവും 40-ാം വാര്‍ഷികവും ആഘോഷിച്ചു

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക ദിനവും 40-ാം വാര്‍ഷികവും ആഘോഷിച്ചു

424
0

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍, സ്ഥാപക ദിനവും 40-ാം വാര്‍ഷികവും ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വച്ച് നടത്തിയ പരിപാടിയില്‍ 2024 പ്രവര്‍ത്തക സമിതി അംഗങ്ങളും, കെ.കെ.സി.എ മുന്‍കാല എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്‍്റ് സുജിത് ജോര്‍ജ്, അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോണ തോമസ് തയ്യില്‍ സ്വാഗതം പറഞ്ഞു. 2024 അഡൈ്വസറി അംഗമായ സോജന്‍ തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്‍്റുമാരായ എബി മണലേല്‍, സാബു പാറക്കല്‍, തോമസ് മുല്ലപ്പള്ളി, ജോണ്‍സണ്‍ വട്ടകൊട്ടയില്‍, റിനോ തെക്കേടത്ത് , റെനി കുന്നക്കാട്ടുമലയില്‍, അഡൈ്വസറി അംഗമായ സോജന്‍ തോമസ് തുടങ്ങിയ മുന്‍കാല പ്രസിഡന്റ്മാരെ
പൊന്നാട അണിയിച്ച് ആദരിച്ചു. ട്രഷറര്‍ ഷിജോ ജോസഫ് നന്ദി പറഞ്ഞു.

Previous article103-ാം ക്നാനായ മലങ്കര പുനരൈക്യം ആചരിച്ചു
Next articleകെ.സി.സി.എന്‍.എ കൺവൻഷന്‌ ഉജ്ജ്വല സമാപനം

Leave a Reply