UKKCA കൺവെൻഷൻ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കൺവെൻഷന്റെ പ്രധാന ആകർഷണമായ പബ്ലിക് മീറ്റിങ്ങ് വളരെ ഭംഗിയായി നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള പരിശ്രമത്തിലാണ് പബ്ലിക് മീറ്റിങ്ങ് കമ്മറ്റി. UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല കൺവീനർ ആയ കമ്മറ്റിയിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് കെന്റ് യൂണിറ്റ് പ്രസിഡന്റ് ജിമ്മി കുന്നശ്ശേരിൽ, നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് വിബിൻ മണലേൽ, മെഡ്‌വേ യൂണിറ്റ് സെക്രട്ടറി ടോമി പട്ട്യാലി, ഷെഫീൽഡ് യൂണിറ്റ് പ്രസിഡണ്ട് ജിം തൊടുക, ബിർമിങ്ഹാം യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ, നോട്ടിംഗ്ഹാം യൂണിറ്റ് സെക്രട്ടറി അലൻ ജോയി, കാർഡിഫ് യൂണിറ്റ് പ്രസിഡണ്ട് അനിൽ മാത്യു മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജിജോ കിഴക്കേകാട്ടിൽ, UKKCYL ജനറൽ സെക്രട്ടറി ജൂഡ് ലാലു കോവെന്ററി യൂണിറ്റ് പ്രസിഡന്റ് മോൻസി തോമസ് എന്നിവർ പ്രവർത്തിക്കുന്നു . നമ്മുടെ കൺവെൻഷന് ഏതാനും ദിവസങ്ങൾകൂടി മാത്രാണ് ഇനി നമ്മുടെ മുന്നിലുള്ളത് . കൺവെൻഷന്റെ വിജയത്തിനായി ഓരോ കമ്മറ്റിയും അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് . നിങ്ങളുടെ എല്ലാവരുടെയും പൂർണ്ണമായ സഹകരണം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.













