കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ പിതൃദിനം ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ഷൈജി ഓട്ടപ്പളളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവക വികാരി ഫാ.ഫില്‍മോന്‍ കളത്തറ ഇടവകയിലെ മുതിര്‍ന്ന കുടുംബനാഥന്‍മാരെ ആദരിച്ചു സമ്മാനങ്ങള്‍ നല്‍കി. കെ.സി.സി യൂണിറ്റ് ഭാരവാഹികളായ ജിജോ വാലയില്‍, സിനു ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.











