Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പലായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പലായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു

2766
0

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പലായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു. ഇടക്കോലി ഇടവക മലേമുണ്ടക്കല്‍ റെജിമോന്‍ സ്റ്റീഫന്റെ (ഇടക്കോലി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന്‍) ഭാര്യ ആണ്. മക്കള്‍: എലിസബത്, സ്റ്റീഫന്‍, തെരേസ, അന്ന, മരിയ. കൂടല്ലൂര്‍ ഇടവക കോക്കാപ്പള്ളില്‍ ജോസ ഫിന്റെയും ത്രേസ്യാമ്മയുടെയും മകളാണ്. പ്രാഥമിക വിദ്യാഭ്യാസം കൂടല്ലൂര്‍ സെന്റ് ജോസഫ് യു പി സ്കൂളിലും കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂളിലും പിന്നീട് പ്രീഡിഗ്രി പാലാ അല്‍ഫോന്‍സാ കോളജിലും പൂര്‍ത്തിയാക്കിയ ശേഷം ബി.എസ്.സി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലും എം.എസ്.സി മധുര കാമരാജ് യൂണിവേഴ്സിറ്റിയിലും പൂര്‍ത്തിയാക്കി. 2006 -ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് മറൈന്‍ ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടി. 2009 മുതല്‍ ഉഴവൂര്‍ കോളജില്‍ ബോട്ടണി വിഭാഗം അധ്യാപികയായി പ്രവര്‍ത്തിക്കുന്നു. കോളജ് വൈസ് പ്രിന്‍സിപ്പല്‍, ഐ.ക്യു.എസി കോര്‍ഡിനേറ്റര്‍ തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിരുന്നു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച റിസര്‍ച്ച് ഗൈഡ് ആണ്. നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളും ഒരു പേറ്റന്റും സ്വന്തമായിട്ടുണ്ട്.

Previous articleഅധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു.
Next articleഅൻസാ ചെറുകാട്ടുപറമ്പിൽ കെ.സി.സി.എൻ.എ കൺവെൻഷൻ കിഡ്സ് ക്ലബ് ആക്ടിവിറ്റീസ് ചെയർപേഴ്സൺ

Leave a Reply