Home ഇന്ത്യൻ വാർത്തകൾ അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു.

അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു.

528
0

കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 11,12 ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം തിരൂര്‍ഹൃദയ ദാസ സമൂഹം സുപ്പീരിയര്‍ ഫാ. സ്റ്റീഫന്‍ മുരിയന്‍കോട്ടുനിരപ്പേല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീല കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബെറ്റ്‌സി എസ്. വി എം, മാത്യൂസ് ജെറി, ജോണി ടി.കെ എന്നിവര്‍ 11, 12 വിശ്വാസപരിശീലന ക്ലാസുകളിലെ പുസ്തകം അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അധ്യാപകര്‍ക്കായി നടത്തിയ സെമിനാറിന് തലശ്ശേരി അതിരൂപതാംഗം ജോബി ജോണ്‍ നേതൃത്വം നല്‍കി. പടമുഖം ഫോറോനയിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 23 ആം തീയതി ഞായറാഴ്ച തെള്ളിത്തോട് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

Previous articleകെ.സി.വൈ.എല്‍ അംഗത്വ കാമ്പയിന് തുടക്കം
Next articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പലായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു

Leave a Reply