Home ഇന്ത്യൻ വാർത്തകൾ നിയുക്ത എം.പി ഫ്രാന്‍സിസ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഭാരവാഹികളെ സന്ദര്‍ശിച്ചു.

നിയുക്ത എം.പി ഫ്രാന്‍സിസ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഭാരവാഹികളെ സന്ദര്‍ശിച്ചു.

639
0

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എം.പി. ഫ്രാന്‍സ് ജോര്‍ജ് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് അതിരൂപതാ ഭാരവാഹികളെ സന്ദര്‍ശിച്ചു. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിനോടൊപ്പം കെ.സി.സി പ്രസിഡന്റ് ബാബു പറമ്പെടത്തുമലയുടെ വസതിയിലെത്തിയാണ് അതിരൂപതാ ഭാരവാഹികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ ഷാള്‍ അണിയിച്ചും, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം ബൊക്കെ നല്‍കി നിയുക്ത എം.പിയെ സ്വീകരിക്കുകയും മധുരം പങ്കുവയ്ക്കുകയും ചെയ്തു. ക്നാനായ സമുദായവുമായി ചെറുപ്പംമുതലുള്ള തന്റെ സൗഹൃദത്തെ അനുസ്മരിച്ച നിയുക്ത എം.പി. ക്നാനായ സമുദായം എക്കാലവും തനിക്കു നല്കിയിട്ടുള്ള പിന്തുണയെയും സഹകരണത്തെയും നന്ദിയോടെ അനുസ്മരിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ ക്നാനായ സമുദായത്തിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്കു പിന്തുണ നല്കി സദാ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്കി.

Previous articleസംക്രാന്തി: ചെമ്മനംപടി പഴുക്കായില്‍ പി.സി കുരുവിള | Live Funeral Telecast Available
Next articleSonia Arackal as the Main Coordinator of the 33 +plus activities at KCCNA Convention,

Leave a Reply