Home അമേരിക്കൻ വാർത്തകൾ മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation ക്നാനായ യുവാവ് മെൽവിൻ...

മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation ക്നാനായ യുവാവ് മെൽവിൻ താനത്ത് !!

1949
0

മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation ക്നാനായ യുവാവ് മെൽവിൻ താനത്ത് !!

മിയാമി , ഫ്ലോറിഡ .

മലയാള സിനിമയിലേക്ക് പുത്തൻ പ്രതീക്ഷകളുമായി ചുവടുവെച്ച് അമേരിക്കൻ ക്നാനായ യുവാവ് മെൽവിൻ താനത്ത് !
അമേരിക്കയിൽ ജനിച്ചു വളർന്നു ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസം ആക്കിയ മെൽവിൻ Experiment5 എന്ന മലയാള സിനിമയിൽ നായക വേഷത്തിൽ എത്തുന്നു .

മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലിൽ ഒരു ഹോളിവുഡ് രീതിയിൽ ഒരുങ്ങുന്ന ഈ ചിത്രം ആതിരപ്പള്ളി ചാലക്കുടി തൃശ്ശൂർ എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി
മാർച്ച് 24 ന്‌ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു . മാർച്ച് 31 ന്‌ അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ .

Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ, പ്രത്യേകിച്ച് ക്നാനായ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് . തൊടുപുഴ ചുങ്കം ഇടവക താനത്ത് മനോജ് & സിമി ആണ് മാതാപിതാക്കൾ. മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ ആണ്.

middle school പഠന കാലത്തു തൊടുപുഴയിലെ Village International school ഇൽ രണ്ടുവർഷക്കാലം പഠിച്ചതിനാൽ മലയാളവും മലയാള സിനിമയും ആയി ഉണ്ടായ അടുപ്പം Experiment5 എന്ന ചെയ്യുവാനുള്ള ധൈര്യവും പ്രചോദനവും നൽകിയതായി മെൽവിൻ അഭിപ്രായപ്പെടുന്നു . മലയാളി പ്രേക്ഷകരുടെ പ്രത്യേകിച്ച് അമേരിക്കൻ ക്നാനായക്കാരുടെ മുഴുവൻ പിന്തുണയും ഉണ്ടാവണമെന്നും ഈ സിനിമ എല്ലാവരും theatre ഇൽ പോയി കണ്ടു സപ്പോർട്ട് ചെയ്യണമെന്നും മെൽവിൻ അഭ്യർത്ഥിച്ചു .

Esthep Star Creations ഉം Namo pictures സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ ആയി നിതീഷ് കെ നായർ , തിരക്കഥ സുധിഷ് &ലോറൻസ്‌ , ഛായാഗ്രഹണം സാഗർ.
സ്പടികം ജോർജ് , അംബികാ മോഹൻ ബോബൻ ആലുമ്മൂടൻ , കിരൺ രാജ് , മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു .

ശ്യാം ധർമന്റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങൾ Goodwill Entertaintments ജനങ്ങളിലേക്ക് എത്തിക്കുന്നു.

Previous articleക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സഭാസമുദായ പഠനശിബിരം സംഘടിപ്പിച്ചു
Next articleമിയാമി : അലീന കോട്ടൂർ (2) | Live Funeral Telecast Available

Leave a Reply