Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ പളളിയില്‍ മാതൃദിനവും, നഴ്സസ് ദിനവും സംയുക്തമായി ആഘോഷിച്ചു

ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ പളളിയില്‍ മാതൃദിനവും, നഴ്സസ് ദിനവും സംയുക്തമായി ആഘോഷിച്ചു

730
0

കാനഡയിലെ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മാതൃദിനവും, നഴ്സസ് ദിനവും സംയുക്തമായി ആഘോഷിച്ചു. വിശുദ്ധ കുർബാനക്കു ശേഷം മാതൃ ദിന സമ്മാനമായി എല്ലാ അമ്മമാർക്കും ജപമാല സമ്മാനമായി നൽകി. അതിനു ശേഷം ഇടവക ജനങ്ങൾ ഒന്നു ചേർന്ന് ജപമാല അർപ്പിച്ച് പ്രാർത്ഥിച്ചു. മുതിർന്ന അമ്മമാർ ചേർന്ന് കേക്കു മുറിച്ച് മധുരം പങ്കുവെച്ചു. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു. പരിപാടികൾക്ക് ഇടവക വികാരി ഫാ. സജി ചാഴിശ്ശേരിൽ, കൈക്കാരന്മാരായ ശ്രീ. ഡിനു പെരുമാനൂർ, ശ്രീ. ചഞ്ചൽ മണലേൽ സെക്രട്ടറി സിബു താളിവേലിൽ എന്നിവർ നേതൃത്വം നൽകി.

Previous articleകെ.സി.വൈ.എല്‍ കുറുമുളളൂര്‍ നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു
Next articleകെ.സി.സി കിടങ്ങൂർ ഫൊറോനാതല കർഷക സെമിനാർ നടത്തി.

Leave a Reply