കുറുമുള്ളൂർ: നഴ്സസ് ദിനത്തിന്റെ ഭാഗമായി കെ.സി.വൈ.എല്‍ കുറുമുളളൂരിന്റെ ആഭിമുഖ്യത്തിൽ With our Warriors എന്ന പ്രോഗ്രാം സംഘടിപ്പിച്ചു
കെ.സി.വൈ.എല്‍ അംഗങ്ങളായ നേഴ്സ് മാരെയും, ഭാവിയിലെ നേഴ്സ് മാരെയും ആദരിച്ചു. യൂണിറ്റ് ഡയറക്ടർ ശ്രീ ജോജോ ആട്ടേൽ, കുറുമുള്ളൂർ KCWA പ്രസിഡന്റ് ശ്രീമതി അബി ഷിബി സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി സൗമ്യ സൈമൺ സ്വാഗതം ആശംസിച്ചു. യൂണിറ്റ് അസിസ്റ്റന്റ് ചാപ്ലിൻ റവ. ഫാ. ടെസ്‌വിന്‍ വെളിയംകുളത്തേൽ ആശംസകൾ അർപ്പിച്ചു.











