മാതൃദിനാഘോഷവും നേഴ്‌സസ് ഡേയും സംഘടിപ്പിച്ചു
പുതുവേലി :KCC, KCWA യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാതൃദിനവും നേഴ്‌സസ് ദിനവും ആഘോഷിച്ചു. 2024 മെയ് 12 ഞായറാഴ്ച രാവിലെ വി.കുർബാനയ്ക്കു ശേഷം വികാരി റവ. ഫാ. ജോസഫ് ഈഴാറത്ത് മാതൃദിനസന്ദേശം നൽകുകയുംഎല്ലാ അമ്മമാർക്കും മെഡൽ നൽകി ആദരിക്കുകയും ചെയ്തു. ഇടവകയിലെ ഏറ്റവും കൂടുതൽ മക്കളുള്ള വെള്ളാന്തടത്തിൽ അന്നമ്മ മാത്യുവിനെ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാട അണിയിച്ചു. നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ നേഴ്സുമാരും ചേർന്ന് കേക്കു മുറിച്ച് സന്തേഷം പങ്കുവച്ചു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.KCC, KCWA ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.











