Home ഇന്ത്യൻ വാർത്തകൾ ടോം കരികുളം കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡൻ്റ്

ടോം കരികുളം കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡൻ്റ്

738
0

സീറോ മലബാർ, ലത്തീൻ,മലങ്കര റീത്തുകളിൽ നിന്നുമുള്ള 32 രൂപതകളിലെ അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന പ്രസിഡൻ്റായി കോട്ടയം അതിരുപതാംഗം ടോം കരികുളം തെരഞ്ഞെടുക്കപ്പെട്ടു. കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ വടക്കൻ പറവൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡൻ്റ് ബിജുഓളാട്ടു പുറത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണവും കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ മാർ അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ ആൻ്റണി അറയ്ക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

നിലവിൽ ഗിൽഡ് സംസ്ഥാന സെക്രട്ടറിയായിരുന്ന ടോം കരികുളം ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ വൈസ് പ്രസിഡൻ്റ്, അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, വിശ്വാസ പരിശീലന കമ്മീഷനംഗം, വിജിലൻസ് കമ്മീഷൻ അംഗം, മലയാള ഐക്യവേദി സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെ.സി.വൈ.എൽ അതിരൂപത മുൻ വൈസ് പ്രസിഡൻ്റും, നീണ്ടൂർ ഗ്രാമപഞ്ചായത്തംഗവുമായിരുന്നു. കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകനാണ്. കൈപ്പുഴ സെൻ്റ് ജോർജ്ജ് ഫൊറോനാ ഇടവകാംഗം. ഭാര്യ എത്സി ടോം അരീക്കര വാലിമറ്റത്തിൽ കുടുംബാംഗം.

Previous articleചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി!
Next articleമാതൃദിനാഘോഷവുംനേഴ്‌സസ്ഡേയുംസംഘടിപ്പിച്ചു

Leave a Reply