ഓഷ്യാനലെ ക്നാനായ മക്കളുടെ ഫെഡറൽ സംവിധാനമായ KCCO യുടെ 5th ഓഷ്യാന ക്നാനായ കൺവെൻഷൻ “IHNA-IHM പൈതൃകം-2024” മെൽബണിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവിന് അടുത്തുള്ള ‘മന്ത്രാ ലോൺ 4-Star ഹോട്ടലിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (VKCC) ആതിഥേയത്വത്തിൽ നടത്തപ്പെടുന്നു. “പൈതൃകം 2024” ന്റെ ടിക്കറ്റ് ഉദ്ഘാടനം KCCQ ന്റെ (Brisbane) ഈസ്റ്റർ ആഘോഷവേദിയായ സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിൽ വച്ച് ഏപ്രിൽ 27ന് 06.00 pm ന് VKCC യുടെ പ്രസിഡണ്ടും കൺവെൻഷൻ ചെയർമാനുമായ തോമസ് സജീവ് ജോൺ കായിപ്പുറത്തിന്റെയും, VKCC സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിന്റെയും മഹനീയ സാന്നിധ്യത്തിൽ KCCO യുടെ അമരക്കാരായ KCCO പ്രസിഡൻറ് സജി കുന്നുംപുറത്തും സെക്രട്ടറി ഷോജോ തെക്കേ വാലയിലും KCCQ പ്രസിഡൻറ് സുനിൽ കാരിക്കലിനും സെക്രട്ടറി ബിജോഷ് ചെള്ളംകണ്ടത്തിലിനും ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷൻ “IHNA-IHM പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനം നടത്തപ്പെട്ടു












