Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ. ചാമക്കാല യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം.

കെ.സി.വൈ.എൽ. ചാമക്കാല യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം.

321
0

ചാമക്കാല: കെ.സി.വൈ.എൽ. ചാമക്കാല യൂണിറ്റിന്റെ 2024-25 പ്രവർത്തന വർഷം വികാരി ഫാ. ജോസ് കുറുപ്പന്തറയുടെ സാന്നിധ്യത്തിൽ കെ.സി.വൈ.എൽ. കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏബൽ ജോൺ പാലച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു.അതിരൂപത സെക്രട്ടറി അമൽ സണ്ണി, കൈപ്പുഴ ഫൊറോന പ്രസിഡന്റ് ആൽബർട്ട് ടോമി, സെക്രട്ടറി മെൽവിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് മാർഗ്ഗരേഖ ഫൊറോന ഡയറക്ടർ ജസ്റ്റിനും ഫൊറോന പ്രസിഡന്റ് ആൽബർട്ട് ടോമിയും ചേർന്ന് പ്രകാശനം ചെയ്തു. കൈപ്പുഴ ഫൊറോന സിസ്റ്റർ അഡ്വൈസർ സി. ഷെറിനും ജോയിന്റ് സെക്രട്ടറി ക്രിസ്റ്റിയും ചേർന്ന് പുതിയ അംഗങ്ങളെ പൂ കൊടുത്തു സ്വീകരിച്ചു. വൈസ് പ്രസിഡന്റ് സിബിൻ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. 65 യുവജനങ്ങൾ പങ്കെടുത്ത പരിപാടിക്ക് യൂണിറ്റ് ഡയറക്ടർ ഷിജു അയത്തിൽ പതാക ഉയർത്തി തുടക്കം കുറിക്കുകയും സിസ്റ്റർ അഡ്വൈസർ സി. ലൈബി യൂണിറ്റ് ഭാരവാഹികളായ ജോജോ കുഴിക്കാട്ടിൽ,അലോന അയത്തിൽ, ഷോണ പനന്താനത്ത്, ആൽബിൻ കട്ടപ്പുറത്ത്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Previous articleയു. കെ. യിലെ ക്നാനായ കുടുംബങ്ങൾ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക്
Next articleKCYL ചുങ്കം ഫൊറോന പ്രവർത്തനവർഷ ഉദ്ഘാടനവും, മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു.

Leave a Reply