കെ.സി.വൈ.എൽ ചുങ്കം ഫോറോനായുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തിലെ പ്രവർത്തന വർഷ ഉദ്ഘാടനവും, മാർഗരേഖ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രിൽ 14 ആം തീയതി രാവിലെ 7 മണിക്ക് യുവജനങ്ങൾ കാഴ്ചവെപ്പോടുകൂടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും തുടർന്ന്, ഫൊറോന പ്രസിഡന്റ് ജെമിൻ തെരുവത്ത്ൻ്റെ അധ്യക്ഷതയിൽ മീറ്റിംഗ് ആരംഭിച്ചു. കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ജോണിസ്.പി. സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണക്കാട് യൂണിറ്റിന്റെ മുൻ ഡയറക്ടർ ശ്രീ. സാന്റി കുന്നംചിറയ്ക്ക് പൊന്നാട അണിയിച്ചു ആദരിച്ചു. മണക്കാട് യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോൻ കുന്നപ്പിള്ളിൽ സ്വാഗതം ആശംസിക്കുകയും, യൂണിറ്റ് ഫൊറോന ചാപ്ലിയൻ റവ. ഫാ. ദിപു ഇറപുറത്ത് ആമുഖ സന്ദേശം നൽകുകയും ചെയ്തു. അതിരൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ് നിതിൻ പനന്താനത്ത്, സെക്രട്ടറി അമൽ സണ്ണി എന്നിവർ ആശംസ അറിയിക്കുകയും, യോഗത്തിൽ അവരെ ആദരിക്കുകയും ചെയ്തു. ഈ യോഗം മഹനീയമായി തീർത്ത ചുങ്കം ഫൊറോന സിസ്റ്റർ അഡ്വൈസർ സിസ്റ്റർ പ്രിയ SJC, യുവജനങ്ങളോടും, ഇടവക അംഗങ്ങളോടും ഫൊറോന സെക്രട്ടറി ജേക്കബ് കുര്യൻ നന്ദി അറിയിച്ചു സംസാരിച്ചു. സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു.












