യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക്
യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക്
ഏപ്രിൽ 20 ശനിയാഴ്ച ക്നാനായ കാത്തലിക് മിഷൻ യു.കെ യുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം ” വാഴ്‌വ് – 24 ” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ശനിയാഴ്ചത്തെ പൊൻപുലരി പൊട്ടി വിരിയും മുമ്പേ ബർമിംങ്ഹാമിലേക്ക് യാത്ര തുടങ്ങാൻ പല കുടുംബങ്ങളും തയ്യാറെടുക്കുമ്പോൾ മറ്റ് ചിലർ തലേ ദിവസം വന്ന് ഹോട്ടൽ അക്കോമഡേഷനും ബന്ധുമിത്രാദികളുടെ വീടുകളും ഒക്കെ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്ക് ചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിശിഷ്ടാതിഥികൾക്കൊപ്പം വി.കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും യുവത്വത്തിന്റെ ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ് വിനായി ഒരുക്കിയിരിക്കുന്നത്.
തനിമയും പാരമ്പര്യവും വിശ്വാസനിറവും കാത്തുപരിപാലിച്ചുപോരുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിലെയും സാമുദായിക ജീവിതത്തിലെയും ഒരു ചരിത്രമുഹൂർത്തമായിരിക്കും ഏപ്രിൽ 20-ന് ബർമിംങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന “വാഴ്‌വ് 2024”












