Home ഇന്ത്യൻ വാർത്തകൾ നാല്പതാം വെള്ളിയാഴ്ച സാൻജോമൗണ്ട് തീർത്ഥാടനം ഭക്തിസാന്ദ്രമായി

നാല്പതാം വെള്ളിയാഴ്ച സാൻജോമൗണ്ട് തീർത്ഥാടനം ഭക്തിസാന്ദ്രമായി

527
0

കോട്ടയം അതിരൂപതാ യുവജനസംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ്, ചുങ്കം ഫൊറോനയിലെ ഇടവകകൾ, ചുങ്കം ഫൊറോന കെ.സി.വൈ.എൽ എന്നിവരുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണത്തിൻ്റെ ഭാഗമായി നോമ്പിന്റെ പുണ്യം തേടി സാൻജോമൗണ്ട് കുരിശുമല കയറ്റം സംഘടിപ്പിച്ചു.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ച ശേഷമാണ് യുവജനങ്ങളും ഫൊറോനയിലെ ഇടവകകളിൽ നിന്നെത്തിയവരും മലകയറിയത്. ചുങ്കം ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കെ.സി.വൈ.എൽ ചുങ്കം ഫൊറോന ചാപ്ലയിൻ റവ. ഫാ ദിപു ഇറപുറത്ത് അതിരൂപതാ ഭാരവാഹികളായ ജന.സെക്രട്ടറി അമൽ സണ്ണി, വൈസ് പ്രസിഡൻ്റ് നിതിൻ ജോസ്, ട്രഷറർ അലൻ ജോസഫ് ജോൺ, ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, കെ.സി.വൈ.എൽ ചുങ്കം ഫൊറോന പ്രസിഡന്റ് ജെമിൻ ജോൺസൻ, ഫൊറോന സെക്രട്ടറി ജേക്കബ് കുര്യൻ, വൈസ് പ്രസിഡന്റ് മാത്യുസ് സൈമൺ, ട്രഷറർ അലൻ ജോഷി തുടങ്ങിയവർ കുരിശുമല കയറ്റത്തിന് നേതൃത്വം നൽകി. നൂറോളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും കെ.സി.വൈ.എൽ സംഘടനയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കെ.സി.വൈ.എൽ കോട്ടയം അതിരൂപത

Previous articleപൂഴിക്കോൽ സെൻറ് ലൂക്സ് ക്നാനായ പളളിയില്‍ ക്നായി തോമാ പ്രതിമ അനാച്ഛാദനം ചെയ്തു
Next articleവയോജന സംഗമം സംഘടിപ്പിച്ചു

Leave a Reply