Home ഇന്ത്യൻ വാർത്തകൾ വയോജന സംഗമം സംഘടിപ്പിച്ചു

വയോജന സംഗമം സംഘടിപ്പിച്ചു

510
0

കോട്ടയം: വയോജനങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതൊടൊപ്പം മാനസിക ഉല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, നക്ഷത്ര വനം, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖലയിലെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Previous articleനാല്പതാം വെള്ളിയാഴ്ച സാൻജോമൗണ്ട് തീർത്ഥാടനം ഭക്തിസാന്ദ്രമായി
Next article“ബോണ്ടിംഗ് ഫാമിലീസ്“ മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു

Leave a Reply