പൂഴിക്കോൽ സെൻറ് ലൂക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ക്നാനായ പ്രേഷിത കുടിയേറ്റ സംഘത്തലവൻ ക്നായിത്തോമ്മായുടെ പ്രതിമ അനാച്ഛാദനം ചെയ്തു. 2024 മാർച്ച് 17 ഞായറാഴ്ച വൈകിട്ട് കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് നിർവഹിച്ചു. തുടർന്നുള്ള സമ്മേളനത്തിൽ കെ സി സി യൂണിറ്റ് പ്രസിഡൻ്റ് ഫിലിപ്പ് ജേക്കബ് മണലേൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഷാജി മുകളേൽ, കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡൻ്റ് അബ്രാഹം കുരീക്കോട്ടിൽ, കെ.സി.ഡബ്ല്യു.എ പ്രസിഡൻ്റ് ശ്രീമതി അനി തോമസ് മണലേൽ, കെ.സി.വൈ.എൽ ഡയറക്ടർ ഷാജോ പി ഷാജു പൂവക്കോട്ടിൽ, ഷിജു കുര്യാക്കോസ് മണലേൽ, ജോഷി കുര്യൻ മണലേൽ സ്പോൺസർ സിറിൾ ചാക്കോ പടപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.












