കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാരകക്കാനം എൽ എസ് ടി പി കോൺവെന്റിലെ ദിവ്യാംഗതർ ആയ കുട്ടികളെ സന്ദർശിച്ച് അവർക്കു കരുതലാകുകയും, അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ മിനി ജോണി ഡീപോൾ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലി വിദ്യാർത്ഥികളായ എൽസ ബിനു, സെറിൻട്രീസാ പോൾ, നെസിഹ എ ആർ, സ്വാശ്രയ സംഘ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.











