Home ഇന്ത്യൻ വാർത്തകൾ സിവിൽ സർവ്വീസ് പരീക്ഷ പരിശീലന സ്കോളർഷിപ്പിന് അപേക്ഷിക്കാം

സിവിൽ സർവ്വീസ് പരീക്ഷ പരിശീലന സ്കോളർഷിപ്പിന് അപേക്ഷിക്കാം

380
0

തിരുവനന്തപുരം: സെൻറ് പയസ് ടെൻത് ക്നാനായ കത്താലിക്കാ പള്ളിയുടെ കെ.സി.സി യൂണിറ്റ് 2014 മുതൽ എല്ലാ വർഷവും നടപ്പിലാക്കി
വരുന്ന സിവിൽ സർവീസ് പരീക്ഷാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തു ന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ( IAS, IPS, IFS, KAS, etc ) കോട്ടയം ക്നാനായ അതിരൂപതയിൽ അംഗങ്ങളായുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ അർഹരാണ്. സമുദായശാക്തികരണം ലക്ഷ്യമാക്കി ക്നാനായ യുവതി- യുവാക്കളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നത പദവികളായ സിവിൽ സർവീസ് മേഖലയിലേക്ക് ആകർക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഏതെങ്കിലും സ്ഥാപനത്തിൽ പരിശിലനം നടത്തിക്കൊണ്ടിരിക്കുന്നവരും പരിശീലനം ആഗ്രഹിക്കുന്നവരുമായ അതിരൂപതാ അംഗങ്ങളായ ഉദ്യോഗാർത്ഥികൾ താങ്കളുടെ ബയോഡേറ്റ ഇടവക വികാരിയുടെ ശുപാർശ സഹിതം സ്കോളർഷിപ്പിനായി സമർപ്പിക്കേണ്ടതാണ്. ഉയർന്ന മാർക്ക്
ലഭിച്ചവരിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അഭിമുഖ പരീക്ഷയിലൂടെ ആയിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
2024 മെയ്‌ 1ന് മുൻപായി അപേക്ഷ ലഭിച്ചിരിക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം: കൺവീനർ, സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്ക ചർച്ച്,
ബാർട്ടൺ ഹിൽ റോഡ്, ബാർട്ടൻഹിൽ, കുന്നുകുഴി പി.ഒ, തിരുവനന്തപുരം -695034.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ (വികാരി) – 9746847880, പ്രിബിൻ ജേക്കബ് – 9847063328, ജോബി മാത്യു ജോർജ് -9447427236, ഡോ. സനിൽ ജോർജ് – 9495568945.

Previous articleഅഗതികളായവർക്കു ഒരുകൈത്താങ്ങായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.
Next articleകൈപ്പുഴ: കുന്നേൽ മേരി ജോർജ്

Leave a Reply