ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്തനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേന മാർച്ച് 10 മുതൽ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 5.15 ന് ജപമാലയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധകുർബാനയും നൊവേനയും പാച്ചോർ നേർച്ചയുമുണ്ടായിരിക്കും. മരണത്തിരുനാൾ ദിനമായ മാർച്ച് 19 ന് വൈകുന്നേരം 5 മണിക്ക് വിശുദ്ധ കൂർബാനയും ഊട്ടുനേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
ബെന്നി കറത്തേടം
കൂടാരയോഗം കേന്ദ്ര പ്രസിഡന്റ്











