Home ഇന്ത്യൻ വാർത്തകൾ ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷവും, പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മവും...

ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷവും, പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മവും | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം

532
0

പൈങ്ങളം: ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷവും, പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദവും 2024 മാര്‍ച്ച് 10 ഞായറാഴ്ച വൈകുന്നേരം 5.30 ന് പുതിയ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു.ആശീര്‍വാദകര്‍മ്മവും, വാര്‍ഷികാഘോഷ പരിപാടികളും ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. ശ്രീ ജോസ് കെ മാണി MP പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.തോമസ് പുതിയകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനം ശ്രീ തോമസ് ചാഴികാടന്‍ MP ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ലോഗോ പ്രകാശനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീ മാണി സി കാപ്പന്‍ MLA സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിക്കും. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്വ രാമന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ രാജേഷ് വാളിപ്ലാക്കില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷീല ബാബു, വാര്‍ഡ് മെമ്പര്‍ ശ്രീ പ്രിന്‍സ് അഗസ്റ്റിന്‍, ശ്രീമതി സുനിജ പി (DEO പാലാ), ശ്രീമതി ശ്രീകല കെ.ബി (AEO പാലാ), ശ്രീ.റ്റോബിന്‍ കെ അലക്‌സ്, സിസ്റ്റര്‍ സൗമി (SJC), ശ്രീമതി ജോളിമോള്‍ ഐസക്ക് (BPC പാലാ), ശ്രീ അജി തോമസ് (PTA പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കും. കണ്‍വീനര്‍ ചാക്കോ താന്നിയാനിക്കല്‍ ഏവര്‍ക്കും കൃതജ്ഞത പറയും. തുടര്‍ന്ന് കലാസന്ധ്യ.

Previous articleമിഷന്‍ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികള്‍
Next articleകൂട്ടായ്മയുടെ ശക്തി സീറോമലബാര്‍ സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാര്‍- മാര്‍ റാഫേല്‍ തട്ടില്‍

Leave a Reply