കാർഡിഫ്: 2024 ഏപ്രിൽ 20 ശനിയാഴച് ബർമിങ്ഹാമിലെ പ്രശസ്തമായ ബെഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്‌വ് 2024’ ൻറെ വെയിൽസ് സെന്റ് ആൻറണീസ് മിഷനിലെ ആദ്യ ടിക്കറ്റ് മിഷൻ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. അജൂബ് തോട്ടനാനിയിൽ ട്രസ്റ്റി ശ്രീ ജെയിംസ് ജോസഫ് ഒഴുങ്ങാലിന് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. 18-02-24 ഞായറാഴ്ച നടന്ന ദിവ്യബലിയെ തുടർന്ന് നടന്ന ചടങ്ങിലാണ് ടിക്കറ്റ് വിതരണോൽഘാടനം നടന്നത്. ഈ വർഷത്തെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മിഷനിലെ നിരവധി കുടുംബങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. വരും ദിനങ്ങളിൽ എല്ലാ കുടുംബങ്ങളിലും പ്രവേശന ടിക്കറ്റ് കമ്മറ്റി എത്തിച്ചു നൽകുന്നതിനുള്ള ശ്രമത്തിലാണ്. വാഴ്‌വ്-2024 കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബ സംഗമം വാഴ്‌വ് ൻറെ വിജയത്തിനായുള്ള അഖണ്ഡ ബൈബിൾ പാരായണത്തിനു വേണ്ടി വെയിൽസ് മിഷൻ തയ്യാറെടുക്കുകയാണ്.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വെയിൽസ് സെന്റ്.ആൻറണീസ് പ്രോപോസ്ഡ് ക്നാനായ കാത്തലിക് മിഷനിൽ ‘വാഴ്‌വ് -2024 ‘ന്റെ ടിക്കറ്റ് വിതരണോൽഘാടനം നടത്തി.













