Home ഇന്ത്യൻ വാർത്തകൾ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നേതൃത്വപരിശീലനം സംഘടിപ്പിച്ചു

723
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘാംഗങ്ങളുടെ ഭാരവാഹികള്‍ക്കായി നേതൃത്വപരിശീലനം സംഘടിപ്പിച്ചു. തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററില്‍ ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും ക്രിയാത്മക നേതൃത്വവും സാമൂഹ്യപുരോഗതിയും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കുകയും ചെയ്തു. സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സിസ്റ്റര്‍ ജ്യോതി എസ്. ജെ.സി, സിറിയക് പറമുണ്ടയില്‍, മിനി സണ്ണി, സിനി സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous articleകഞ്ഞിക്കുഴി: പാളക്കടയില്‍ പി.റ്റി. ചാക്കോ (കുഞ്ഞുമോന്‍) | Live Funeral Telecast Available
Next articleചിക്കാഗോ: നീണ്ടൂര്‍ ചെമ്മാച്ചേല്‍ ജോയി 5-ാം ചരമവാര്‍ഷികം

Leave a Reply