Home ഇന്ത്യൻ വാർത്തകൾ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

600
0

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സഘടിപ്പിച്ചു. കൂടാതെ ചൈതന്യ ചില്‍ഡ്രന്‍സ് പാര്‍ക്ക് സന്ദര്‍ശനവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസ് സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleചേറ്റുകുളം: കുന്നത്ത് സി. മോളി (DCPB) | Live Funeral Telecast Available
Next articleഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന്‍

Leave a Reply