കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ പകല്‍വീട് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കി. കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്ന് നടത്തി. വികാരി. ഫാ. മാത്യു മേലേടത്ത്, അസി. വികാരി. ഫാ. ആല്‍ബിന്‍ പുത്തന്‍പറമ്പില്‍, കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്കി. സ്നേഹ കൂട്ടായ്മയില്‍ 70-മാതാപിതാക്കള്‍ പങ്കെടുത്തു.
Home ഇന്ത്യൻ വാർത്തകൾ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പകല്‍വീട് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു











