Home ഇന്ത്യൻ വാർത്തകൾ അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

750
0

അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ. റോക്കീസിന്റെയും പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാളും സംയുക്തമായി 2024 ഫെബ്രുവരി 3,4 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുനാള്‍ വേസ്പര റവ.ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍. പ്രസംഗം റവ.ഫാ റ്റോബി ശൗര്യാംമാക്കില്‍. തുടര്‍ന്ന് പ്രദക്ഷിണം. 9 മണിക്ക് പരി.കുര്‍ബാനയുടെ ആശീര്‍വാദം (വെരി.റവ.ഫാ തോമസ് ആനിമൂട്ടില്‍) തുടര്‍ന്ന് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ.

പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 9.45 ന് റവ.ഫാ.ജിതിന്‍ വല്ലൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ജെയ്‌സ് ആശാരിപറമ്പില്‍, ഫാ.ബിനോയി തോണിക്കുഴിയില്‍, ഫാ.ജോണ്‍സണ്‍ മാരിയില്‍, ഫാ.തോംസണ്‍ കീരിപ്പേല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ജോസഫ് പുത്തന്‍പുര OFM Cap തിരുനാള്‍ സന്ദേശം നല്‍കും. 12 മണിക്ക് പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ ജോസഫ് ഈഴാറത്ത്).

Previous articleചിക്കാഗോ സെന്റ് മേരീസിൽ മൂന്നു നോമ്പാചരണസമാപനവും പുറത്ത് നമസ്കാരവും ഭക്തിനിർഭരമായി നടത്തപ്പെട്ടു
Next articleകുമരകം: കറുകകുറ്റിയിൽ കെ എം തോമസ് | Live Funeral Telecast Available

Leave a Reply