പ്രവാസി ക്നാനായ കത്തോലിക്ക സംഘടനകൾ കെ സി സി യിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുകയെന്ന കാലോചിതമായ മഹത്തായ സാഹോദര്യ ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് ജർമ്മൻ ക്നാനായ കത്തോലിക്ക ഫെലോഷിപ്പ് നല്കിയ നിയമാവലി അംഗീകരിച്ച് കെ സി സി അതിരൂപതാ പ്രസിഡൻ്റ് പി എ ബാബു പറമ്പെടത്തുമലയിൽ ജി കെ സി എഫ് പ്രസിഡൻ്റ് രാജു മാവേലിയ്ക്ക് കൈമാറുന്നു. എം സി കുര്യക്കോസ്, ബേബി മുളവേലിപ്പുറത്ത്, ജോബി കിഴക്കേ പറമ്പിൽ, ടോം കരികുളം എന്നിവർ സമീപം.
ലോകത്തെമ്പാടുമുള്ള ക്നാനായ അൽമായ സഹോദരങ്ങൾക്ക് ഭാവിയിൽ ഒരേ കുടക്കീഴിൽ ഒന്നിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന വിധത്തിലുള്ള സ്വപ്നം യാഥാർത്ഥ്യമാക്കുവാനുള്ള അനുകരണീയമായ ചുവടുവയ്പാണിതെന്ന് കെ സി സി അതിരൂപതാ ഭാരവാഹികൾ പറഞ്ഞു. അതത് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ക്നാനായ അത്മായ സംഘടനകൾ ഇപ്രകാരം കെ സി സി യിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാനും പരസ്പര ആശയവിനിമയത്തിലൂടെയും കൂട്ടായ്മയിലൂടെയും പ്രവർത്തിക്കാനും കഴിയേണ്ടത് സമുദായ വളർച്ചയ്ക്ക് അനിവാര്യവും കാലഘട്ടത്തിൻ്റെ ആവശ്യവുമാണെന്നും കെ സി സി അഭിപ്രായപ്പെട്ടു.
ക്നാനായ കത്തോലിക്ക കോൺഗ്രസുമായി അഫിലിയേഷൻ എടുക്കുവാൻ നേതൃത്വം വഹിച്ച ജർമ്മൻ ക്നാനായ കത്തോലിക്ക ഫെലോഷിപ്പ് ഭാരവാഹികളായ രാജു മാവേലിൽ, സെബിൻ വെള്ളാങ്കൽ, അഭിലാഷ് ചൂരവേലിൽ, ജോബി കിഴക്കേപ്പറമ്പിൽ, അജിത്ത് ചെറുകുഴിയിൽ, ഡെനിസ് ചേത്തലിൽ, ജോമോൻ പുതുപ്പള്ളി, ജോവിൻ വട്ടക്കുന്നത് എന്നിവരെ കെ.സി. സി അഭിനന്ദിച്ചു.












